Monday, July 24, 2017

Kozhikode

Kozhikode
Kozhikode

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അത്തോളി ചീക്കിലോട് സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.

അണഞ്ഞത് വിജ്ഞാന വിഹായസ്സിലെ വിളക്കുമാടം

തലക്കുളത്തൂര്‍: ആത്മീയ സരണിയില്‍ യുവതലമുറയുമായി സംവദിച്ച പണ്ഡിതപ്രതിഭയായിരുന്നു അന്തരിച്ച വി അബ്ദുല്‍ മജീദ് ഫൈസി. ആത്മീയ, വിജ്ഞാന സദസ്സുകളില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധകാണിച്ചിരുന്ന അദ്ദേഹം ഈ വഴിയില്‍ യുവാക്കളുമായും യുവ പണ്ഡിതരുമായും...

സ്‌കൂള്‍ കായിക മേളകള്‍ കായികാധ്യാപകര്‍ ബഹിഷ്‌കരിക്കും

കോഴിക്കോട്: അധ്യാപക വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്‌കരിച്ച് കായികാധ്യാപക തസ്തികകള്‍ സംരക്ഷിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍ ഉപജില്ലാ സെക്രട്ടറി പദവികള്‍ രാജിവെക്കാനും കായിക മേളകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. സബ്ജില്ലാതലം മുതലുള്ള സ്‌കൂള്‍ കായികമേളകള്‍...

മര്‍കസ് റൂബി ജൂബിലി; നാല്‍പ്പത് ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച

കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാല്‍പ്പത് ചാരിറ്റി പദ്ധതികളുടെ ഔദ്യോഗിക ലോഞ്ചിംഗ് തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍...

കുടുംബശ്രീ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: ഉദ്യോഗസ്ഥനെ പുറത്താക്കി

കോഴിക്കോട്: കുടുംബശ്രീ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓഡിനേറ്ററെ പുറത്താക്കി. കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയ എംസി മൊയ്തീനെയാണ്...

തലക്കുളത്തൂർ പറമ്പത്ത് വി അബ്ദുൽ മജീദ് ഫൈസി നിര്യാതനായി

കോഴിക്കോട്: എസ് വൈ എസ് കോഴിക്കോട് ജില്ലാ മുൻ വൈസ് പ്രസിഡൻറും സമസ്ത ജില്ലാ മുശാവറ അംഗവുമായ തലക്കുളത്തൂർ പറമ്പത്ത് വി അബ്ദുൽ മജീദ് ഫൈസി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഇന്ന്...

ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ

കോഴിക്കോട്: കേരളത്തിലെ ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് നടന്‍ മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍. മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ...

കോഴിക്കോട് യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഹൈലൈറ്റ് മാളിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊര്‍നരി സുധീഷ് (38) ആണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കേരള മുസ്‌ലിം ജമാഅത്ത് ലീഡര്‍ഷിപ്പ് 2017ന് പ്രൗഢ സമാപനം

കോഴിക്കോട്: സുന്നി പ്രസ്ഥാനത്തിന്റെ പുതിയ നിലപാടുകളും കര്‍മപദ്ധതികളും പഠനവിധേയമാക്കി സംസ്ഥാന തലത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന സംസ്ഥാന പഠന ക്യാമ്പിന്റെ പ്രഥമ സെഷന്‍ ലീഡര്‍ഷിപ്പ് 2017 പൂര്‍ത്തിയായി. കാസര്‍കോട് മുതല്‍ എറണാകുളം...

വിദ്യാര്‍ഥിയെ കുത്തിക്കൊന്ന കേസ്: പ്രതി പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മടവൂരില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കാസര്‍കോട് സ്വദേശി മൂലേടത്ത് ഷംസുദ്ദീനെ ഇന്നലെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള...
Advertisement