ഇന്നോവ ക്രിസ്റ്റയുടെ പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കി

വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട്, ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് വിന്‍ഡോ ഗ്ലാസുകളാണ് പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ വിറ്റു; ടാറ്റക്ക് ചരിത്ര നേട്ടം

പുതിയ നേട്ടത്തോടെ ചൈനീസ് വാഹന നിര്‍മാതാക്കളായ എസ്എഐസി, ചാംഗാന്‍ തുടങ്ങിയ കമ്പനികളെയാണ് ടാറ്റ പിന്തള്ളിയത്. ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കുന്ന പണത്തിന് അനുസരിച്ച മൂല്യമുള്ള മികച്ച വാഹനങ്ങള്‍ നല്‍കിയതിനാലാണ് ഈ നേട്ടം കൈരിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതെന്ന് ടാറ്റ മോട്ടോര്‍സ് സിഇഒ ഗ്യുണ്ടര്‍ ബുഷ്‌കെ പറഞ്ഞു.

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ ഇത്തവണ വര്‍ധനയില്ല

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ഈ സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു. തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ മാസം 10 മുതല്‍ 40 ശതമാനം വരെ വര്‍ധനവ് ഏര്‍പെടുത്താറുണ്ട്. ഈ വര്‍ഷം 20 മുതല്‍ 30 വരെ ശതമാനം വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു.

റെനോ ക്വിഡിന് വില വര്‍ധിക്കും

റെനോയുടെ ചെറുകാറായ ക്വിഡിന് ഏപ്രില്‍ ഒന്ന് മുതല്‍ വില ഉയരും. മൂന്ന് ശതമാനത്തോളമാകും വില വര്‍ധന.

മുഖംമിനുക്കിയ ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍

പുറമെ നിന്ന് കണ്ടാന്‍ കൂടുതല്‍ കരുത്തനാണെന്ന് തോന്നും വിധത്തിലാണ് പുതിയ എന്‍ഡവറിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വലിയ ബംപര്‍ വാഹനത്തിന് ഗമ കൂട്ടുന്നുണ്ട്.

എക്‌സ് യു വി 300ന്റെ ഇലക്ട്രിക് വകഭേദം; ഒറ്റ റീച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജ്!

വാഹനപ്രേമികളുടെ മനം കവര്‍ന്ന മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്‌സ് യു വി 300ന്റെ ഇലക്രട്രിക് വകഭേദം ഉടന്‍ വിപണിയില്‍ എത്തും. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ഈ എലക്ട്രിക് കാര്‍ 2020 ആദ്യത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വിരലടയാളം; പുതിയ ടെക്‌നോളജിയുമായി ഹ്യുണ്ടായി

ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുക. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കും. കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകും.

പുതിയ മോഡല്‍ മാരുതി വാഗണാര്‍ ബുക്കിംഗ് തുടങ്ങി

1999ല്‍ നിരത്തിലിറക്കിയ വാഗണാറിന്റെ മൂന്നാം തലമുറ മോഡലാണ് പുതുതായി വിപണിയില്‍ എത്തുന്നത്. 20ാം വാര്‍ഷികത്തില്‍ അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മോഡലിന് നിരവധി ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മാരുതി കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചു

വിവിധ മോഡലുകള്‍ക്ക് പതിനായിരം രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ വില വ്യാഴാഴ്ച നിലവില്‍ വരികയും ചെയ്തു. നിര്‍മാണചെലവ് കൂടിയതും രൂപയുടെ വിലത്തകര്‍ച്ചയുമാണ് വിലവര്‍ധനക്ക് കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മഹീന്ദ്ര എക്‌സ് യു വി 300 ബുക്കിംഗ് തുടങ്ങി

ഇന്ത്യയിലെ എല്ലാ മഹീന്ദ്ര ഷോറൂമുകളിലും ബുക്കിംഗ് സ്വീകരിക്കും. ഫെബ്രുവരി പകുതിയോടെ എക്‌സ് യു വി 300 വിപിണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില എട്ട് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാകും