Connect with us

First Gear

ഇതിലും വലിയ കാറുകൾ സ്വപ്‌നങ്ങളിൽ മാത്രം; ഇതാ ഫെരാരിയുടെ ചുള്ളൻമാർ

ലോകത്തിലെ ഏറ്റവും വിലകൂടിയ കാറെന്ന പ്രത്യേകത പോലും ഒരു ഫെരാരി കാറിന്റെ പേരിലാണ്‌.

Published

|

Last Updated

വേഗതയേറിയതും വിലയേറിയതുമായ സ്‌പോർട്‌സ് കാറുകളെക്കുറിച്ച് പറയുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം വരുന്ന പേര് ഫെരാരിയാണ്. എല്ലാ ഫെരാരികൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്‌.ഡിസൈനിൽ, പവറിൽ, വിലയിൽ എല്ലാം അത്‌ പ്രകടം. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറെന്ന പ്രത്യേകത പോലും ഒരു ഫെരാരി കാറിന്റെ പേരിലാണ്‌. 1962 ഫെരാരി 250 ജിടിഒ. ലേലത്തിൽ 430 കോടി രൂപയ്‌ക്കാണ്‌ (51.7 മില്യൺ ഡോളർ) ഈ വിന്റേജ്‌ കാർ വിറ്റുപോയത്‌.എന്നാൽ പുതിയ കാറുകളിലും വിലയിൽ ഫെരാരി തന്നെയാണ്‌ മുന്നിൽ.അറിയാം ഫെരാരിയുടെ വമ്പൻ കാറുകളെ

  1.  ഫെരാരി എഫ്‌80 – ലോകത്തിലെ ഏറ്റവും വിലയേറിയ ഫെരാരി കാറാണ് ഫെരാരി എഫ്‌80. ഏകദേശം 26.8 കോടി രൂപയാണ്‌ ഇതിന്റെ എക്സ്-ഷോറൂം വില. 900 എച്ച്പി കരുത്ത് നൽകുന്ന 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 എൻജിൻ ആണ് ഇതിലുള്ളത്.
  2. ഫെരാരി ഡേറ്റോണ എസ്‌പി3 – ഫെരാരി ഡേറ്റോണ എസ്‌പി3 യുടെ പ്രാരംഭ വില 19.5 കോടി രൂപ ആണ്. 829 എച്ച്പി കരുത്തും 696 എൻഎം പീക്ക് ടോർക്കും നൽകുന്ന 6.5 ലിറ്റർ വി12 എഞ്ചിനാണ് ഇതിനുള്ളത്.
  3. ഫെരാരി മോൺസയിൽ- ഫെരാരി മോൺസയിൽ 799 എച്ച്പി കരുത്തും 718 എൻഎം ടോർക്കും നൽകുന്ന നാച്ചുറലി ആസ്പിറേറ്റഡ് 6.5 ലിറ്റർ വി12 എഞ്ചിനാണുള്ളത്. 15.5 കോടി രൂപ മുതലാണ്‌ ഇതിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്‌.
  4. ഫെരാരി ലാഫെരാരി – 12.1 കോടി രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമായ ഫെരാരി ലാഫെരാരിയിൽ 950 എച്ച്പി പീക്ക് പവർ ഉത്പാദിപ്പിക്കുന്ന 6.3 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 12 എഞ്ചിനാണ് പ്രവർത്തിക്കുന്നത്.
  5. ഫെരാരി എസ്എഫ് 90 – 5.1 കോടി രൂപ മുതലാണ്‌ ഫെരാരി എസ്എഫ് 90 എക്സ്-ഷോറൂം വില ആരംഭിക്കുന്നത്‌. ഇതിന് 769 എച്ച്പി പവറും 800 എൻഎം ടോർക്കും നൽകുന്ന ട്വിൻ-ടർബോചാർജ്ഡ് 4.0 ലിറ്റർ വി-8 ഉണ്ട്.

ഇവയ്‌ക്ക്‌ പുറമേ ഫെരാരി പുറോസാങ്‌, ഫെരാരി 12 സിലിൻഡ്രിക്ക് എന്നിവയാണ്‌ വിലയിൽ തൊട്ടുതാഴെ വരുന്ന മോഡലുകൾ. ഫെരാരി പുറോസാങിന്‌ 715 എച്ച്പി പവറും 716 എൻഎം പീക്ക് ടോർക്കും നൽകുന്ന 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 12 എഞ്ചിനാണുള്ളത്. ഇതിന്‌ 3.7 കോടി രൂപയാണ്‌ വില. ഫെരാരി 12 സിലിൻഡ്രിക്ക് 6.5 ലിറ്റർ V12 എഞ്ചിൻ ലഭിക്കുന്നു. ഇത് 819 bhp കരുത്തും 678 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 3.5 കോടി രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്.

Latest