Connect with us

Ongoing News

ഇന്ത്യ-ആസ്‌ത്രേലിയ ടി20; ആദ്യ മത്സരം മഴയെടുത്തു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേയാണ് മത്സരം ഉപേക്ഷിച്ചത്.

Published

|

Last Updated

കാന്‍ബെറ | ഇന്ത്യ-ആസ്‌ത്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേയാണ് മത്സരം ഉപേക്ഷിച്ചത്.

20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 24 പന്തില്‍ 39 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മ (14ല്‍ 19)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഭിഷേകിനെ നഥാന്‍ എല്ലിസിന്റെ പന്തില്‍ ടിം ഡേവിഡ് പിടികൂടുകയായിരുന്നു.

രണ്ടുതവണയാണ് മഴ കളിമുടക്കിയത്. ആദ്യ തവണ പെയ്ത മഴ തോര്‍ന്ന്, 18 ഓവറാക്കി ചുരുക്കി മത്സരം പുനരാരംഭിച്ചെങ്കിലും വീണ്ടും മഴ വില്ലനായെത്തി. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Latest