Kerala
അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അപ്പീല്‍ പോകുമെന്നും ഉറപ്പ് നല്‍കി
ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ് ഒരു മണിക്കൂറോളം നീണ്ടുനിന്നു
തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത.ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ് ഒരു മണിക്കൂറോളം നീണ്ടുനിന്നുസര്‍ക്കാര്‍ ഒപ്പമുണ്ടെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും മുഖ്യമന്ത്രി അതിജിവിതയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറുവരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഏഴു മുതല്‍ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റവിമുക്തരാക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സിനില്‍കുമാര്‍ എന്‍ എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.






