Kerala
സര്‍ക്കാറും ഗവര്‍ണറും സമവായത്തിലെത്തി; കെടിയുവില്‍ സിസ തോമസും സാങ്കേതിക സര്‍വകലാശാലയില്‍ സജി ഗോപിനാഥും വി സിമാര്‍
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തിയത്.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തിയത്.
നരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. സിസ തോമസ് വിസിയാവണമെന്ന തീരുമാനത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകകയായിരുന്നു.
ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. വിസി പദവിയിലേക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ച ഡോ. സജി ഗോപിനാഥിനെതിരെ ആരോപണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സജി ഗോപിനാഥിന്റെ പേര്‍ ഗവര്‍ണര്‍ വെട്ടിയത്.






