Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയില്‍
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്
ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം. എന്നാല്‍ ഇതൊന്നും ഹൈക്കോടതി പരിഗണിച്ചില്ല






