National
ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ 9 വിക്കറ്റിന്റെ ജയം
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സെന്ന വെല്ലുവിളി ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
വിശാഖപട്ടണം | മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സെന്ന വെല്ലുവിളി ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സെഞ്ചുറി തികച്ച് യശ്വസ്വി ജയ്‌സ്വാളും അര്‍ദ്ധ സെഞ്ചുറികളോടെ രോഹിതും കോഹ്ലിയും കളം പിടിച്ചതോടെ 61 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. 121 പന്തില്‍നിന്ന് 116 റണ്‍സടിച്ച ജയ്‌സ്വാളും 45 പന്തില്‍നിന്ന് 65 നേടിയ കോഹ്ലിയുമാണ് ഇന്ത്യയുടെ ജയത്തിന് അടിത്തറ പാകിയത്.
രോഹിത് ശര്‍മ്മ 75 റണ്‍സെടുത്തു. 20,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും രോഹിത് ശര്‍മ്മ നേടി.നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 270 റണ്‍സില്‍ തളച്ചിട്ടത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.




