Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ ഇരയോ മൊഴിയോ ഇല്ലെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസിൽ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടയാൻ അതിവേഗ കോടതി വിസമ്മതിച്ചു. കേസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളിൽ കാലതാമസം ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ബംഗളൂരു സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ പി സി സിക്ക് ലഭിച്ച ഇമെയിലിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ ഇരയോ മൊഴിയോ ഇല്ലെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു. എന്നാൽ, പരാതി കെ പി സി സി പ്രസിഡൻ്റ് വഴി ഡി ജി പിക്ക് കൈമാറിയതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആദ്യം രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പൂർണ്ണമായി കേൾക്കപ്പെടാതെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

 

Latest