Connect with us

National

ഉമീദ് പോർട്ടൽ: വഖഫ് രജിസ്ട്രേഷനുള്ള സമയപരിധി ഇന്ന് രാത്രി അവസാനിക്കും

ഉമീദ് പോർട്ടൽ മൂന്ന് മാസത്തേക്ക് പിഴയില്ലാതെ രജിസ്ട്രഷൻ ചെയ്യാനാകുമെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി|ഉമീദ് പോർട്ടലിൽ രജിസ്ട്രേഷനുള്ള സമയം ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. ഉമീദ് പോർട്ടൽ മൂന്ന് മാസത്തേക്ക് പിഴയില്ലാതെ രജിസ്ട്രഷൻ ചെയ്യാനാകുമെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ 6 ന് രാത്രി 11:59:59 ന് മുമ്പ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത മുതവല്ലികൾക്ക് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയതെന്ന് വിശദീകരണത്തിൽ പറയുന്നു. കാലാവധി നീട്ടാൻ നിയമപരമായ അധികാരം ട്രൈബ്യൂണലിനാണ്.

പാർലമെന്റ് പാസാക്കിയതും സുപ്രീം കോടതി ശരിവച്ചതുമായ നിയമത്തിന് വിധേയമായതിനാൽ നിയമപരമായി നിർബന്ധമാക്കിയ സമയപരിധിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു.

 

 

Latest