Connect with us

Uae

ഹജ്ജ്, ഉംറ ക്യാമ്പയിനുകൾ നടപ്പാക്കാൻ ഏകീകൃത പദ്ധതി

നടപടിക്രമങ്ങൾ ലളിതമാക്കി

Published

|

Last Updated

അബൂദബി|ഹജ്ജ്, ഉംറ ക്യാമ്പയിനുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇസ്്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ‌്സ് ആൻഡ് സകാത്ത് ജനറൽ അതോറിറ്റി ഏകീകൃത പാക്കേജ് ആരംഭിച്ചു. അബൂദബി ആസ്ഥാനത്ത് നടന്ന ഹജ്ജ്, ഉംറ മേഖലാ നേതാക്കൾക്കായുള്ള കസ്റ്റമർ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ്, ഉംറ മേഖലയുടെ വികസനത്തിന് സഹായകമാകുന്ന വേഗതയേറിയതും സംയോജിതവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും ഉദ്യോഗസ്ഥ തടസ്സങ്ങൾ ഇല്ലാതാക്കിയും സേവനം ലളിതമാക്കുകയും അംഗീകാരത്തിനുള്ള സമയം കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും. ലൈസൻസുകൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകൾ സമർപ്പിക്കാനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും സമയം ലാഭിക്കാനും പുതിയ പാക്കേജ് ലക്ഷ്യമിടുന്നു. ഹജ്ജ്, ഉംറ ക്യാമ്പയിനുകൾക്ക് അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റെ വഴികൾ യോഗത്തിൽ വിശദീകരിച്ചു.

Latest