ബിഎൽഒമാർ വെറും റോബോട്ടുകളല്ല, അവരും മനുഷ്യരാണ്. അവർക്ക് കുടുംബങ്ങളുണ്ട്, സ്വന്തം ജോലിയുണ്ട്, മാനസിക സമ്മർദ്ദങ്ങളുണ്ട്. വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ലക്ഷ്യമിടുന്ന കമ്മീഷൻ പാവം ബിഎൽഒമാരെ അതിന് കുരുതികൊടുക്കരുത്. തിരഞ്ഞെടുപ്പ് കമ്മീഷൻ മനസാക്ഷിയുള്ള തീരുമാനം എടുക്കേണ്ട സമയമാണിത്. അത്തരം ഒരു ഇടപെടൽ ഉടനുണ്ടായില്ലെങ്കിൽ ഇനിയും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനിട നൽകാതെ കമ്മീഷൻ ഉണർന്നുപ്രവർത്തിക്കണം. അങ്ങനെ ജനാധിപത്യം വിജയിക്കട്ടെ.
---- facebook comment plugin here -----





