Kozhikode
ശൈഖുല്‍ അസ്ഹറുമായി കൂടിക്കാഴ്ച നടത്തി പേരോട്
സിറാജുല്‍ ഹുദയും ജാമിഅത്തില്‍ അസ്ഹറുമായി വിവിധ മേഖലകളില്‍ അക്കാദമിക് സഹകരണത്തിനുള്ള സന്നദ്ധത ശൈഖുല്‍ അസ്ഹര്‍ അറിയിച്ചു.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഈജിപ്ത് ജാമിഅത്തുല്‍ അസ്ഹറിലെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തുന്നു.
കോഴിക്കോട് | സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദയുടെ കാര്യദര്‍ശിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹറിലെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ധാരാളം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജാമിഅത്തുല്‍ അസ്ഹറിന്റെ പ്രവര്‍ത്തനത്തെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അഭിനന്ദിച്ചു.
കേരളത്തിലെ ആത്മീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സിറാജുല്‍ ഹുദയുടെയും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ശൈഖുല്‍ അസ്ഹര്‍ പ്രശംസിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള വാഗ്ദാനം നല്‍കിയ അദ്ദേഹം സിറാജുല്‍ ഹുദയും ജാമിഅത്തില്‍ അസ്ഹറുമായി വിവിധ മേഖലകളില്‍ അക്കാദമിക് സഹകരണത്തിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
ജാമിഅത്തുല്‍ അസ്ഹറിലെ പ്രൊഫ. ഹസ്സന്‍ അശ്ശാഫിഈ, സിറാജുല്‍ ഹുദാ അക്കാദമിക് ഡയറക്ടര്‍ ബഷീര്‍ അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.





