Connect with us

Health

ക്ഷീണം അകറ്റാം, ഈ ഭക്ഷണങ്ങളിലൂടെ...

ശരീരത്തിലെ ക്ഷീണത്തെ ചെറുക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന് ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്

Published

|

Last Updated

ക്ഷണങ്ങള്‍ ശരിയായ രീതിയില്‍ തെരഞ്ഞെടുക്കുന്നത് ശരീരത്തെയും മനസിനെയും പുനര്‍ജ്ജീവിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ ക്ഷീണത്തെ ചെറുക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ശേഷിയുള്ള ചില പോഷക സമൃദ്ധമായ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?

ഓട്‌സ്

ദിവസത്തിന്റെ മികച്ച തുടക്കത്തിനായി ഓട്സ്  തിരഞ്ഞെടുക്കാം. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ സ്ഥിരമായ ഊര്‍ജ്ജം നല്‍കുന്നു. കൂടാതെ വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്.

വാഴപ്പഴം

ഊര്‍ജ്ജ ഉത്പാദനത്തിനായി പ്രകൃതിദത്ത പഞ്ചസാര,പൊട്ടാസ്യം വിറ്റാമിന്‍ ബി 6 എന്നിവയുടെ ദ്രുത ഉറവിടമാണ് ഇത്.

നട്‌സ്

ബദാം, വാൾനട്ട് പോലുള്ള നട്ടുസുകള്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയിൽ സമ്പന്നമാണ്. ഇവ ഊർജ്ജപാപചയത്തെ (energy metabolism) പിന്തുണയ്ക്കുകയും ദൈനംദിന ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും

ഇലക്കറികള്‍

വിളര്‍ച്ചയുമായി ബന്ധപ്പെട്ട ക്ഷീണത്തെ ചെറുക്കാന്‍ ഇരുമ്പ് മഗ്‌നീഷ്യം വിറ്റാമിന്‍ സീ എന്നിവ ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇതും നല്ല ഒരു ഭക്ഷണമാണ്.

മുട്ട

മുട്ട സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ്. ഇതിലെ ബി-വിറ്റാമിനുകളും കോളിനും തലച്ചോറിന്റെ പ്രവർത്തനത്തെയും ശരീരത്തിലെ ഊർജ്ജനിലകളെയും നിലനിർത്തുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ദൈനംദിന ഉത്സാഹത്തിന് ഗുണകരമാണ്

ഇവ കൂടാതെ സാല്‍മണ്‍ മധുരക്കിഴങ്ങ് ചിയാ വിത്തുകള്‍ എന്നിവയെല്ലാം ക്ഷീണം അകറ്റാന്‍ തെരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണങ്ങള്‍ ആണ്.