Connect with us

Uae

ദുബൈ വിമാനത്താവളം: യാത്രക്കാരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

വിമാനത്താവളത്തില്‍ ഒമ്പത് മാസത്തിനുള്ളില്‍ 7.01 കോടി യാത്രക്കാര്‍.

Published

|

Last Updated

ദുബൈ | ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്സ് ബി) 65 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി. ആദ്യ ഒമ്പത് മാസങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.1 ശതമാനം വര്‍ധനയോടെ 7.01 കോടിയായി ഉയര്‍ന്നു.

സെപ്തംബറില്‍ അവസാനിച്ച പന്ത്രണ്ട് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം 9.38 കോടി എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 88 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏറ്റവും മികച്ച യാത്രാ വിപണിയായി നിലനിര്‍ത്തുന്നത്.

സഊദി അറേബ്യ (55 ലക്ഷം), യുണൈറ്റഡ് കിംഗ്ഡം (46 ലക്ഷം), പാകിസ്ഥാന്‍ (32 ലക്ഷം), യുണൈറ്റഡ് സ്റ്റേറ്റ്സ് (24 ലക്ഷം) എന്നിവ തൊട്ടുപിന്നിലുണ്ട്. നഗരങ്ങളുടെ കാര്യത്തില്‍ 28 ലക്ഷം യാത്രക്കാരുമായി ലണ്ടന്‍ ഒന്നാം സ്ഥാനത്ത് എത്തി. റിയാദ് (23 ലക്ഷം), മുംബൈ (18 ലക്ഷം), ജിദ്ദ (17 ലക്ഷം), ന്യൂഡല്‍ഹി (16 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.