കേരളം കൂടാതെ, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇനി വരാനിരിക്കുന്നത്. ഇതിൽ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ഒരു വെല്ലുവിളിയല്ലെങ്കിലും പശ്ചിമ ബംഗാളിലും അസമിലും സ്ഥിതി മറ്റൊന്നാണ്. ബിഹാറിലെ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഈ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സഖ്യത്തിന് സാധിക്കണം. അല്ലാത്ത പക്ഷം കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപയുടെ രാഷ്ട്രീയ ലക്ഷ്യം അതിവേഗം യാഥാർഥ്യമാകും. വർഗീയ രാഷ്ട്രീയത്തിനെതിരെ ഉയർത്തിക്കാട്ടാൻ നമുക്ക് ആകെയുള്ളത് ഈ മതേതര ജനാധിപത്യ ശക്തികളാണ്. അവരുടെ പതനം ജനാധിപത്യ ഇന്ത്യയുടെ പതനത്തിന് തന്നെയാണ് വഴിയൊരുക്കുക.
---- facebook comment plugin here -----



