Connect with us

From the print

നൂറുല്‍ ഉലമയുടെ ജീവിതം വിളിച്ചോതി സ്വീകരണ നഗരി

'സമസ്തയുടെ ചരിത്രം' എന്ന നൂറുല്‍ ഉലമയുടെ ഗ്രന്ഥത്തിന്റെ പുറംചട്ട വായിച്ചുകൊണ്ടാണ് നഗരിയിലേക്ക് കടക്കാനാകുക. തൊട്ടടുത്ത് തന്നെ നൂറുല്‍ ഉലമ എഴുതിയ സംയുക്ത കൃതികളുടെ കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

Published

|

Last Updated

കാസര്‍കോട് | പ്രഥമ സ്വീകരണ കേന്ദ്രമായ കാസര്‍കോട്ടെ സമ്മേളന നഗരി നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ത്യാഗോജ്ജ്വല ജീവിതം വിളിച്ചോതുന്നു.

ചെര്‍ക്കളയിലെ സ്വീകരണ സമ്മേളന കവാടം തന്നെ എം എ ഉസ്താദിന്റെ പ്രസിദ്ധമായ സംയുക്ത കൃതികളുടെ മാതൃകയിലുള്ളതാണ്. ‘സമസ്തയുടെ ചരിത്രം’ എന്ന നൂറുല്‍ ഉലമയുടെ ഗ്രന്ഥത്തിന്റെ പുറംചട്ട വായിച്ചുകൊണ്ടാണ് നഗരിയിലേക്ക് കടക്കാനാകുക. തൊട്ടടുത്ത് തന്നെ നൂറുല്‍ ഉലമ എഴുതിയ സംയുക്ത കൃതികളുടെ കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. എം എ ഉസ്താദിനെ ലളിതമായി പരിചയപ്പെടുത്തുന്ന ബോര്‍ഡും നഗരിയുടെ പ്രവേശന ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (1924 2015): സൂക്ഷ്മജ്ഞനായ പണ്ഡിതന്‍, ചിന്തകന്‍, തെന്നിന്ത്യയിലെ മദ്റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി, സമന്വയ വിദ്യാലയങ്ങളുടെ സംസ്ഥാപകന്‍, പ്രതിഭാശാലിയായ എഴുത്തുകാരന്‍’ എന്നാണ് പുതുതലമുറക്ക് എം എ ഉസ്താദിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ജന്മദേശമായ ചെര്‍ക്കളയിലാണ് കേരളയാത്രക്ക് ആദ്യ സ്വീകരണം ഒരുക്കിയത്.