Connect with us

Ongoing News

ട്വന്റി20 ലോകകപ്പ്: സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും

ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ചെന്നൈ | ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും നിർണ്ണായകമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ നിരയിൽ പ്രധാന മാറ്റങ്ങൾ ഉണ്ടായേക്കും. ബാറ്റിംഗ് നിരയിലെ ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസെടുത്ത് സഞ്ജു ഫോമിലായിരുന്നു. കൂടാതെ ഓൾറൗണ്ടർ അക്സർ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തും. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും ബുംറ നയിക്കുന്ന ബൗളിംഗ് നിരയും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു.

ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചാണ് സിക്കന്ദർ റാസയുടെ നേതൃത്വത്തിലുള്ള സിംബാബ്‌വെ സൂപ്പർ എട്ടിലെത്തിയത്. എന്നാൽ ആദ്യ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് അവർ പരാജയപ്പെട്ടിരുന്നു. ലോകകപ്പിൽ മറ്റൊരു അട്ടിമറി കൂടി ലക്ഷ്യമിട്ടാണ് സിംബാബ്‌വെ ഇന്ന് ഇറങ്ങുന്നത്.

Summary

India faces Zimbabwe in a crucial T20 World Cup 2026 Super 8 clash today in Chennai, where a victory is essential for India’s semi-final hopes. Sanju Samson and Axar Patel are expected to return to the starting lineup to strengthen the team’s balance. While India looks to bounce back from their defeat against South Africa, Zimbabwe aims for another major upset in the tournament.

---- facebook comment plugin here -----

Latest