Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കുതിപ്പ് തുടര്‍ന്ന് പാലക്കാട്; തൊട്ടുപിന്നാലെ മലപ്പുറം

18 പോയിന്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്തുള്ളത്.

Published

|

Last Updated

കോഴിക്കോട്| സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കുതിപ്പ് തുടര്‍ന്ന് പാലക്കാട്. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി 23 പോയിന്റുമായി പാലക്കാട്  ഒന്നാം സ്ഥാനത്താണുള്ളത്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി 18 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും. ഒരു സ്വര്‍ണവും, വെള്ളിയും, വെങ്കലവും, നേടി എട്ട് പോയിന്റുമായി കാസര്‍കോട് മൂന്നാം സ്ഥാനത്തെത്തി.

രാവിലെ നടന്ന 3000 മീറ്ററിലാണ് മൂന്ന് സ്വര്‍ണം പാലക്കാട് സ്വന്തമാക്കിയത്. 3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിനാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ സോനയും സ്വര്‍ണ്ണം കരസ്ഥമാക്കി. 400 മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളെ ഹീറ്റ്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായി വൈകിട്ട് ഫൈനല്‍ നടക്കും.

Content Highlights: Palakkad leads the athletics tally at the Kerala School Sports Meet with 23 points, securing three gold, two silver, and two bronze medals. Malappuram stands second with 18 points, while Kasaragod holds third place with eight points. Finals for the 400m events will take place this evening.

---- facebook comment plugin here -----

Latest