Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് തിരിതെളിഞ്ഞു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി ടി ഉഷ എംപിയില്‍നിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്

Published

|

Last Updated

കോഴിക്കോട്  | 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദീപം തെളിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി ടി ഉഷ എംപിയില്‍നിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്.

14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം കായികതാരങ്ങളും ഒഫിഷ്യലുകളും പരിശീലകരും ഉള്‍പ്പടെ 15,000ത്തിലേറെ പേരാണ് കായികമേളക്കുള്ളത്. കോഴിക്കോട് എന്‍ഐടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കില്‍ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ആദ്യത്തെ വലിയ കായികമേളയാണിത്.

മേളയുടെ ഭാഗമായി ജില്ലയിലെ പത്ത് വേദികളിലായി വിവിധ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പ്രധാന ഇനമായ അത്ലറ്റിക്‌സ് 27 മുതല്‍ 31 വരെ ചാത്തമംഗലം എന്‍ഐടി കാമ്പസിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 താരങ്ങള്‍ മാറ്റുരയ്ക്കും. 30ന് ക്രോസ് കണ്‍ട്രി, ഇന്‍ക്ലൂസീവ് അത്ലറ്റിക്‌സ്, ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരങ്ങളും നടക്കും.

കാസര്‍ഗോട്ടുനിന്ന് 23ന് ആരംഭിച്ച ദീപശിഖ പ്രയാണം കണ്ണൂര്‍, വയനാട് ജില്ലകളിലെ ഒമ്പത് സ്‌കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് കോഴിക്കോട്ട് എത്തിയത്. സ്വര്‍ണക്കപ്പ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 16 സ്‌കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് കോഴിക്കോട്ട് എത്തിയത്. അതേ സമയം ഇന്ന് മത്സരങ്ങളില്ല

Content Highlights: The 68th Kerala State School Sports Meet kicked off at the NIT campus in Kozhikode. Chief Minister VD Satheesan lit the torch received from IOA President PT Usha. Over 15,000 participants across 14 districts will compete in ten venues, with track events set from October 27 to 31.

Latest