Kerala
ടാസ്ക് ഫോഴ്സ് രൂപീകരണം ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍: എം വി ഗോവിന്ദന്
അഴിമതി ആരോപണ വിധേയനായ യുപിയിലെ മുന്‍ ചീഫ് സെക്രട്ടറിയെ വിദഗ്ധസമിതിയില്‍ അംഗമാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ടാസ്ക് ഫോഴ്സെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അഴിമതി ആരോപണ വിധേയനായ യുപിയിലെ മുന്‍ ചീഫ് സെക്രട്ടറിയെ വിദഗ്ധസമിതിയില്‍ അംഗമാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആരോഗ്യമേഖലയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. എല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്ന അജന്‍ഡയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. ചികിത്സാപ്പിഴവിനെ തുടര്‍ന്നുള്ള മരണങ്ങള് ദിവസേന വാര്‍ത്തയാകുന്നു. ഡോക്ടര്‍മാരെയും ജീവനക്കാരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നു. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.എസ്എംഎ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കണം. വര്‍ഷങ്ങളായി ഒരു മരുന്ന് ഉപയോഗിച്ച് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായ കുഞ്ഞുങ്ങള്‍ക്ക് മറ്റൊരു മരുന്ന് നല്കുന്നതില് രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന ആശങ്കക്ക് ഉത്തരം നല്‍കണം. . ഇക്കാര്യം ചൂണ്ടിക്കാട്ടിയ മുന്‍ ആരോഗ്യമന്ത്രിമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റേതെന്നും എം വി ഗോവിന്ദന് ആരോപിച്ചു
Content Highlights: CPM State Secretary MV Govindan accused the UDF government of trying to privatize Kerala’s health sector via a new task force. He questioned appointing a controversy-hit former UP Chief Secretary to the committee. Govindan also raised concerns over medicine shortages and SMA treatments.




