Kerala
'വൈദേക'ത്തിലെ പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ?; ഇ പി ജയരാജനെ ഉന്നമിട്ട് വീണ്ടും ശ്യാംജിത്ത്
ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ...
കണ്ണൂര്‍ | ഇ പി ജയരാജനെ ഉന്നമിട്ട് വീണ്ടും മരുമകന്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്കെതിരെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ് മരുമകന് ഇ പി ശ്യാംജിത്ത്.
പി കെ ഇന്ദിര കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ?. കേരള ബേങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ?-ഇപി ശ്യാംജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ ഭാര്യയെ വൈദേകം പുറത്താക്കിയത് നിയമം പാലിക്കാതെയാണെന്നും വിശദീകരിക്കാന്‍ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്ന് ഇപി ശ്രീജിത്ത് പറഞ്ഞിരുന്നു തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സ്ഥാപനത്തിന്റെ അധികാരം നിയമത്തിന് അതീതമല്ല.തൊഴിലാളി ദുര്‍ബലനാണെന്ന് കരുതി അവന്റെ അവകാശങ്ങള്‍ നിഷേധിക്കരുത്. ടി.കെ ദീപയ്ക്ക് നേരിട്ടത് നീതി നിഷേധമാണെന്നും ശ്രീജിത്ത് നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം, ദീപയെ പുറത്താക്കിയത് 5 ലക്ഷം തിരിമറി നടത്തിയതിനെന്ന് വൈദേകം വിശദീകരിച്ചിരുന്നു
ശ്യാംജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ… പി.കെ. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ? കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ? ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ട്.
Content Highlights: EP Jayarajan faces fresh scrutiny as relative EP Shyamjith raised questions about PK Indira’s investments in Vaidekam Resort. He questioned whether her retirement benefits from Kerala Bank matched the share value. This follows dispute over worker Deepa’s dismissal from the resort.




