Kerala
പതിനേഴുകാരന് ഓടിച്ച കാറിടിച്ചു; സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
മരിച്ചത് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍. കാറോടിച്ച അഡീഷണല്‍ ജഡ്ജിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി | അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഓടിച്ച വാഹനമിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജഡ്ജിയുടെ പേരിലുള്ള ബെന്‍സ് കാറാണ് അപകടം വരുത്തിയത്. സംഭവത്തില്‍ പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
അപകടത്തില്‍ സ്കൂട്ടര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. കാര്‍ അമിത വേഗത്തിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ് പോലീസ്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. കൊച്ചിയിലെ തന്നെ നെടുമ്പാശ്ശേരിയില്‍ 19കാരന് ഓടിച്ച കാറിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് വീണ്ടും സമാനമായ രീതിയിലൊരു അപകടം സംഭവിച്ചിരിക്കുന്നത്.
Content Highlights: A fatal accident occurred when a car driven by a 17-year-old struck a scooter, resulting in the immediate death of the rider. Authorities have registered a case regarding the incident and initiated a thorough investigation. Police are examining potential traffic violations and negligence involved.



