Connect with us

Health

മെഗാ യുനാനി മെഡിക്കല്‍ ക്യാമ്പ്: 30, ഒന്ന് തിയ്യതികളില്‍ നോളജ് സിറ്റിയില്‍

ക്യാമ്പ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ.

Published

|

Last Updated

നോളജ് സിറ്റി | മെഗാ യുനാനി മെഡിക്കല്‍ ക്യാമ്പ് സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍ മര്‍കസ് യുനാനി ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്.

ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, സ്ത്രീരോഗങ്ങള്‍, ആര്‍ എം ഒ എന്നീ വിഭാഗങ്ങളില്‍ സൗജന്യ ഡോക്ടര്‍ പരിശോധനയും 100 ശതമാനം സൗജന്യമായി ലോക്കല്‍ തെറാപ്പികളും ക്യാമ്പില്‍ ലഭ്യമാക്കും. അതോടൊപ്പം, ഐ പി അഡ്മിഷന് 15 ശതമാനം വരെ ഇളവും സ്‌ക്രീനിംഗ്, രോഗനിര്‍ണയ പരിശോധനകള്‍ എന്നിവ പ്രത്യേക നിരക്കിലും ലഭ്യമാക്കുന്നുണ്ട്.

ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി 623 599 8811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights:
A two-day mega Yunani medical camp will be held at Markaz Knowledge City on September 30 and October 1. Experienced doctors will provide free health consultations and essential medicines to all patients. The initiative aims to promote holistic traditional healthcare and wellness accessibility.

Latest