Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍: പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം പുറത്ത്

തായ്ലന്‍ഡിന്റെ പക്കപന്‍ ടീരാരത്സകുല്‍ പീരാത്ചായി സുക്ഫുണ്‍ സഖ്യത്തോടാണ് തോല്‍വി. സ്‌കോര്‍: 21-12, 19-21, 14-21.

Published

|

Last Updated

ഐചി നഗോയ | ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ ഡബിള്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ സാത്വിക്സൈരാജ് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. തായ്ലന്‍ഡിന്റെ പക്കപന്‍ ടീരാരത്സകുല്‍ പീരാത്ചായി സുക്ഫുണ്‍ സഖ്യത്തോടാണ് തോല്‍വി. സ്‌കോര്‍: 21-12, 19-21, 14-21.

ഒരു മണിക്കൂറും എട്ട് മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ പോരാട്ടം അവസാനിച്ചത്. ആദ്യ ഗെയിമില്‍ 21-12ന് അനായാസം ജയം നേടിയ സഖ്യത്തിന് ആ മികവ് പിന്നീട് നിലനിര്‍ത്താനായില്ല. രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച തായ് സഖ്യം ഗെയിം സ്വന്തമാക്കുകയിം മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടുകയും ചെയ്തു. മൂന്നാം ഗെയിമിലും കളി മറന്ന ഇന്ത്യ മത്സരത്തില്‍ അടിയറവ് പറഞ്ഞു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സാത്വിക്-ചിരാഗ് സഖ്യം ഇത്തവണ കിരീടം നിലനിര്‍ത്താനുള്ള പ്രതീക്ഷയോടെയാണ് മത്സരത്തിന് എത്തിയിരുന്നത്.

Defending champions Satwiksairaj Rankireddy and Chirag Shetty suffered a shock first-round defeat in the Asian Games men’s doubles badminton event. The top Indian duo won the opening set but lost momentum, eventually falling 21-12, 19-21, 14-21 to Thailand’s Pakkapon Teeraratsakul and Peeratchai Sukphun. This early exit officially ends India’s title defence in the category.

 

Latest