Connect with us

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ സംഭവം; ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍, ഫ്രീസറുകള്‍ വാങ്ങാന്‍ നിര്‍ദേശം

സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി| പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രിയിലേക്ക് പുതിയ ആറ് ഫ്രീസറുകള്‍ എത്തിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പരുവത്തുരുത് സ്വദേശി ജെസ്സി പൈലിയുടെ മൃതദേഹമാണ് മൊബൈല്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് അഴുകിയത്. 16 മണിക്കൂര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. തുടര്‍ന്ന് ജെസ്സിയുടെ മകന്‍ പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

എന്നാല്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈല്‍ ഫ്രീസറിലാണെന്നും, പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Content Highlights:
Health Minister intervened after a body decayed due to a mortuary freezer failure at Paravur Taluk Hospital. Six new freezers were ordered through the DMO following a complaint by the deceased Jessi Paily’s son. Hospital authorities claimed there was no negligence during storage.

Latest