Connect with us

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റര്‍ ഓവര്‍സീസ് സി ഇ ഒയെ കസ്റ്റഡിയിൽ വിട്ടു

പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആര്‍

Published

|

Last Updated

തിരുവനന്തപുരം| വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍സീസ് സി ഇ ഒ പാര്‍വതി മായ ഷാജിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് പാര്‍വതിയെ അറസ്റ്റ് ചെയ്തത്.

പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആര്‍. പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയാണ് പാര്‍വതി. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ ഷാജിയെ പോലീസ് പിട്കൂടിയത്.

Content Highlights:
Amster Overseas CEO Parvathi Maya Shaji has been remanded in police custody over overseas job fraud complaints. She is the prime accused in two cases registered at Palarivattom police station for defrauding about ten lakh rupees. Police arrested her at Thiruvananthapuram airport yesterday.

Latest