Connect with us

International

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണമാണ് ലഭിക്കുന്നത്.

Published

|

Last Updated

നഗോയ|ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണമാണ് ലഭിക്കുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഷൂട്ടില്‍ സുരുചി-കമല്‍ജിത്ത് സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം.

ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമര്‍, നീരജ് കുമാര്‍, രുദ്രാംക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 589 പോയിന്റോടെ പ്രതാപ് സിങ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിന് യോഗ്യത നേടി. രുദ്രാംക്ഷ് പാട്ടീലിന് 585 പോയിന്റേ നേടാന്‍ കഴിഞ്ഞുള്ളൂ.

ടേബിള്‍ ടെന്നീസിലും സ്‌ക്വാഷിലും ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോങ് ജോഡിയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.

അതേസമയം, മികസ്ഡ് ഡബിള്‍സിലെ മറ്റൊരു ജോഡിയായ ഹര്‍മീത് ദേസായിയും യശ്വസിനിയും ക്വാര്‍ട്ടറില്‍ ചൈനയോട് പരാജയപ്പെട്ടു.

Content Highlights: India secured its second gold medal at the Asian Games as the Suruchi-Kamaljeet pair won the 10m air pistol mixed team event. India also bagged silver in the 50m rifle 3 positions team category with Aishwarya Pratap Singh Tomar and Neeraj Kumar reaching individual finals. Indian players guaranteed medals in table tennis and squash by entering the semifinals.

 

Latest