International
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ബോട്ട് അപകടത്തില്‍ 41 മരണം; 49 പേരെ രക്ഷപ്പെടുത്തി, കാണാതായവര്‍ക്കായി തിരച്ചില്‍
സംഭവ സമയം ബോട്ടില്‍ ഏകദേശം 100 ആളുകളും ചരക്കുകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
കിന്‍ഷാസ | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 41 പേര്‍ മരിച്ചു.ബോട്ടിലുണ്ടായിരുന്ന 49 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ടാന്‍ഗനിക പ്രവിശ്യയിലെ കായലിലാണ് അപകടമുണ്ടായത്.
കോംഗോയിലെ മാപേര ഗ്രാമത്തിന് സമീപമാണ് അപകടം. സംഭവ സമയം ബോട്ടില്‍ ഏകദേശം 100 ആളുകളും ചരക്കുകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോട്ട് മറിയാന്‍ ഉണ്ടായ കാരണം വ്യക്തമല്ലെങ്കിലും, ഡി ആര്‍ സിയില്‍ സമീപ വര്‍ഷങ്ങളില്‍ ബോട്ട് ദുരന്തങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എ പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഗസ്റ്റ് 28ന് കിഗോമ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ കോംഗോളിയന്‍ കപ്പലായ എംവി പസഫിക്ക് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ആറ് ക്രൂ അംഗങ്ങളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ജൂലൈയില്‍ സെന്‍ട്രല്‍ ഡിആര്‍സിയില്‍ വിദ്യാര്‍ത്ഥികളുമായി മടങ്ങിയ ഒരു ബോട്ട് മുങ്ങി 20 പേരാണ് മരിച്ചത്. അസോസിയേറ്റഡ് പ്രസിന്റെ കണക്കനുസരിച്ച് സമീപ വര്‍ഷങ്ങളില്‍ ഡിആര്‍സിയില്‍ ബോട്ട് അപകടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. . മാത്രമല്ല ലൈഫ് ജാക്കറ്റുകള്‍ ഇവര്‍ നല്‍കാറില്ലെന്നാണ് റിപ്പോര്‍ട്ട്. ഡിആര്‍സിയിലെ താരതമ്യേന ചിലവ് കുറഞ്ഞ യാത്രാ മാര്‍ഗമായ ബോട്ടുകളെയാണ് ജനങ്ങള്‍ പൊതുഗതാഗതത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നത്.
Content Highlights: A tragic boat capsizing in the Democratic Republic of Congo’s Tanganyika province left 41 people dead. Rescuers saved 49 passengers while searches continue for those missing. The boat carried around 100 people and cargo, highlighting ongoing safety concerns with cheap water transport in DRC.



