Connect with us

Kerala

താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി; വന്‍ ഗതാഗതക്കുരുക്ക്

ഗതാഗതകുരുക്കൊഴിവാകാന്‍ അഞ്ച് മണിക്കൂറെങ്കിലും സമയമെടുക്കുമെന്നാണ് വിവരം.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണുള്ളത്. ഇന്നലെ ചുരത്തിലെ ഏഴാം വളവിലാണ് കണ്ടെയ്നര്‍ ലോറി കുടുങ്ങിയത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്.

കണ്ടെയ്നര്‍ ലോറി തകരാറിലായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ലോറി ഇന്നലെ രാത്രി തന്നെ സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും വാഹനങ്ങളുടെ തിരക്ക് ഒഴിവായില്ല. അതുവരെ ചുരത്തില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങളും ഇന്ന് രാവിലെ എത്തിയ വാഹനങ്ങളും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു.

ചുരത്തില്‍ ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നതാണ്. ഗതാഗതകുരുക്കൊഴിവാകാന്‍ അഞ്ച് മണിക്കൂറെങ്കിലും സമയമെടുക്കുമെന്നാണ് വിവരം.

Content Highlights:
A broken-down container lorry at the seventh hairpin bend caused a severe traffic jam on the Thamarassery Churam. Long queues formed as morning traffic combined with stranded vehicles. Police and locals are clearing the gridlock, which may take up to five hours to resolve fully.

 

Latest