Connect with us

National

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

'എല്ലാ റിപോര്‍ട്ടുകളുടെയും സംക്ഷിപ്ത വിവരണം ഇപ്പോള്‍ ഹിന്ദിയില്‍ നല്‍കുന്നുണ്ടെന്നും മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ശിപാര്‍ശകള്‍ നല്‍കാന്‍ ഒരു കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ചില ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍, സുപ്രീം കോടതി ഭാഷയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിവരികയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘എല്ലാ റിപോര്‍ട്ടുകളുടെയും സംക്ഷിപ്ത വിവരണം ഇപ്പോള്‍ ഹിന്ദിയില്‍ നല്‍കുന്നുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കും. ആ സംസ്‌കാരം നിലനിര്‍ത്തും. മറ്റ് പ്രാദേശിക ഭാഷകളെയും ബഹുമാനിക്കും.’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ കോടതി ഉത്തരവുകളിലൂടെ കൊണ്ടുവരാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു.

‘കോടതി ഉത്തരവുകളിലൂടെയല്ല ഇവ സംഭവിക്കുന്നത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി, സാവധാനത്തിലും ഘട്ടം ഘട്ടമായുമാണ്. അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്.’ കമ്മീഷന്‍ രൂപവത്കരണത്തിനായുള്ള ആവശ്യം അഭിഭാഷകന്‍ വീണ്ടും ഉന്നയിച്ചപ്പോള്‍, ‘തള്ളിക്കളയുന്നു’ എന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചു.

Content Highlights:
The Supreme Court has rejected the proposal to make Hindi its official language. The court emphasized the importance of regional language accessibility across the judicial system. This decision reinforces the multi-lingual framework of Indian constitutional courts and access to justice for all.

Latest