Connect with us

Kerala

ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; പ്രതി പിടിയില്‍

മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Published

|

Last Updated

കണ്ണൂര്‍| പയ്യന്നൂരില്‍ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആരോഗ്യ വെല്‍നസ് സെന്റര്‍ ഉടമ പ്രതി പിടിയില്‍. ശരത് നമ്പ്യാര്‍ ആണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗണ്‍സിലിങ്ങിനിടെയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂരിലെ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിലും ഇയാള്‍ നേരത്തെ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

Content Highlights:
Payyannur police arrested Sharath Nambiar, owner of a health wellness centre, for attempting to sexually assault a woman during a physiotherapy session. The victim revealed the incident during counseling. The accused was previously arrested in a similar case involving another woman in Kannur.

Latest