Ongoing News
റിയാദ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു : പുതിയ ടെര്‍മിനല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
പുതിയ മാറ്റമനുസരിച്ച് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 എന്നിവ പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്.
റിയാദ് | സഊദി തലസ്ഥാനത്തെ പ്രധാന വ്യോമയാന ഹബ്ബായ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഷ്കരിച്ച ടെര്‍മിനല്‍ ക്രമീകരണങ്ങള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ മാറ്റമനുസരിച്ച് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 എന്നിവ പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്.
വിമാനത്താവള അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട പുതിയ യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് (Travel Advisory) ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.
പുതിയ ക്രമീകരണങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്:
ടെര്‍മിനല്‍ 1: ഇനി മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായി (Domestic Flights) മാത്രമായിരിക്കും ഉപയോഗിക്കുക.
ടെര്‍മിനല്‍ 2: സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര
സര്‍വീസുകള്‍ക്കായി (International Flights) മാറ്റിവെച്ചു.
റിയാദ് വഴി യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കിയിട്ടുള്ള ഈ പുതിയ നിര്‍ദേശങ്ങള്‍ക്കൊപ്പം, യാത്ര പുറപ്പെടുന്നതിന് മുമ്പായി തങ്ങളുടെ വിമാന വിവരങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാര്‍ക്കുള്ള നിര്‍ദേശം:
കണ്‍ഫേം ചെയ്ത ടിക്കറ്റുകളുള്ള യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ബുക്കിംഗ് സ്റ്റാറ്റസും വിമാന സമയവും പുതിയ ടെര്‍മിനലും കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Content Highlights: Riyadh Airport has resumed its operations following new terminal arrangements. The authorities have introduced updated guidelines to ensure smooth passenger flow and improved travel efficiency. Passengers are advised to check their flight schedules and designated terminals before heading to the airport.



