Kerala
കനത്ത മഴക്ക് പിന്നാലെ മണ്ണിടിച്ചില്‍; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താത്ക്കാലികമായി അടച്ചു
കല്ലാര്‍-പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിഞ്ഞത്.
തിരുവനന്തപുരം | കനത്ത മഴക്ക് പിന്നാലെ മണ്ണിടിച്ചിലും ഉണ്ടായതോടെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താത്ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേന്ദ്രത്തിനകത്തേക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കല്ലാര്‍-പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി മലയോര മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Heavy rains triggered severe landslides in Ponmudi, forcing authorities to temporarily close the eco-tourism destination. Visitors are strictly prohibited from entering the hill station for safety reasons. Tourism officials will review access once weather conditions clear up and road clearance works finish.



