Connect with us

Kerala

നിലമ്പൂരിൽ കാട്ടാന ആക്രമണം; വയോധികന് പരുക്കേറ്റു

ഇന്ന് രാവിലെ ഏഴോടെ അകമ്പാടം തണ്ണിപ്പൊയില്‍ ഭാഗത്തെ പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയിലായിരുന്നു സംഭവം.

Published

|

Last Updated

നിലമ്പൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റില്‍മെന്റില്‍ താമസിക്കുന്ന തീക്കുന്നന്‍ വീട്ടില്‍ കൃഷ്ണ(62)നാണ് പരുക്കേറ്റത്. കാലിന്റെ തുടയ്ക്കാണ് പരുക്ക്. ഇന്ന് രാവിലെ ഏഴോടെ അകമ്പാടം തണ്ണിപ്പൊയില്‍ ഭാഗത്തെ പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയിലായിരുന്നു സംഭവം.

ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ക കൃഷ്ണനെ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: A 62-year-old man named Krishnan was injured in a wild elephant attack at Pokkode near Nilambur. The incident occurred inside the reserve forest path while he was heading to work. He sustained thigh injuries and was rushed to Nilambur Government Hospital for treatment.

Latest