International
ഖമീസ് മുഷൈത്തിന് നേരെ വിക്ഷേപിച്ച മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു
സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്.
ഖമീസ് മുഷൈത്ത് |സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ഖമീസ് മുഷൈത്ത് നഗരത്തെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി മിലിഷ്യകള്‍ തൊടുത്തുവിട്ട ക്രൂയിസ് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്.
പൊതുജനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം ഭീഷണികളെ പ്രതിരോധിക്കാനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും ശക്തമായ പ്രതിരോധ നടപടികളും സഖ്യസേന സ്വീകരിച്ചിട്ടുണ്ടെന്നും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കി വ്യക്തമാക്കി.
Content Highlights: Saudi coalition forces intercepted a Houthi cruise missile targeting Khamis Mushait. Coalition spokesperson Major General Turki Al-Malki condemned the attack as a violation of international laws. He emphasized that strong defense measures are active to protect civilians and key areas.




