Kerala
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
തെറ്റിദ്ധരിപ്പിക്കാന്‍ അയച്ച വ്യാജ സന്ദേശമാെണന്നാണ് പോലീസ് പറയുന്നത്.
മലപ്പുറം| കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. കണ്ട്രോള് റൂമിലേക്കാണ് സന്ദേശം അയച്ചത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗണ്‍ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ അയച്ച വ്യാജ സന്ദേശമാെണന്നാണ് പോലീസ് പറയുന്നത്.
Content Highlights: A threat message warning of an attack on the Chief Minister in Kozhikode was sent to the police control room. Kozhikode Town Police took a Malappuram native into custody from Pandikkad. Police confirmed that the message was a fake call intended to mislead authorities.




