Kerala
പിഎസ്സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ഗവർണർ
സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഗവര്‍ണറുടെ നടപടി.
തിരുവനന്തപുരം| പി എസ് സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ഗവര്‍ണര്‍. ചെയര്മാന് അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഗവര്‍ണറുടെ നടപടി.
ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. പിഎസ്സി പരീക്ഷാക്രമക്കേടുകളില്‍ ഉയര്‍ന്നുവന്ന പരാതി പരിഗണിച്ചാണ് ഗവര്‍ണറുടെ ഈ നീക്കം.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തുകയും എസ്ഐടി അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍. നിലവില്‍ മൂന്ന് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കെയാണ് ഗവര്‍ണരുടെ ഈ നീക്കം.
പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഈ ശിപാര്‍ശ അംഗീകരിക്കാനായിരിക്കും കൂടുതല്‍ സാധ്യത.
Content Highlights: Kerala Governor Rajendra Arlekar has sent a letter to the President requesting the removal of the PSC Chairman and 16 members. The historic decision follows serious exam irregularity allegations and an ongoing SIT probe into three exams. The President holds the sole authority to take final action.



