UAE
അറബ് റീഡിംഗ് ചലഞ്ച് പത്താം പതിപ്പ്; ഫൈനല്‍ ഒക്ടോബര്‍ 29-ന്
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാന വിജയിക്ക് അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും.
ദുബൈ | അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം പതിപ്പ് വിജയികളെ ഒക്ടോബര്‍ 29-ന് പ്രഖ്യാപിക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാന വിജയിക്ക് അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും.
ഈ വര്‍ഷത്തെ മത്സരത്തില്‍ ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളില്‍ നിന്നായി നാല് കോടിയിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. യു ഇ എയില്‍ നിന്നുള്ള ദാന ആദില്‍ അല്‍ സറൂനി (രാജ്യതല വിജയി), യൂസഫ് മുഹമ്മദ് സഈദ് ഹാമിദ് (നിശ്ചയദാര്‍ഢ്യമുള്ള വിഭാഗം), നൈമ അല്‍ അമീരി (മികച്ച സൂപ്പര്‍വൈസര്‍ വിഭാഗം), അല്‍ ശര്‍ഖി സ്‌കൂള്‍ (മികച്ച സ്‌കൂള്‍ വിഭാഗം) എന്നിവരാണ് ഫൈനലില്‍ മാറ്റുരക്കുന്ന പ്രമുഖര്‍.
അറബ് ലോകത്ത് വായനാശീലം വളര്‍ത്തുന്നതിനും അറബി ഭാഷയുടെ ഉന്നമനത്തിനുമായി യു ഇ എ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2015-ല്‍ ആരംഭിച്ച ഏറ്റവും വലിയ സാക്ഷരതാ പദ്ധതിയാണിത്.
ഒന്നാം സ്ഥാനത്തിന് അഞ്ചുലക്ഷം ദിര്‍ഹവും മികച്ച സ്‌കൂളിന് ഒരു ദശലക്ഷം ദിര്‍ഹവുമാണ് സമ്മാനത്തുകയായി ലഭിക്കുക. വിവിധ വിഭാഗങ്ങളിലായി വലിയൊരു തുകയാണ് വിജയികള്‍ക്കായി സമ്മാനമായി നല്‍കുന്നത്.
Content Highlights: The 10th edition of the Arab Reading Challenge final will be held on October 29. Talented students from across the region are participating in this grand reading event. The competition promotes the love of reading and Arabic literature among youth.




