Connect with us

Kerala

ഐ എസ് എല്‍; പ്രത്യേക യാത്രാസൗകര്യങ്ങളുമായി കൊച്ചി മെട്രോ

സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ ട്രെയിനുകള്‍ എട്ടര മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും.

Published

|

Last Updated

കൊച്ചി | ഐ എസ് എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിയാരാധകര്‍ക്ക് പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊച്ചി മെട്രോ. സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ ട്രെയിനുകള്‍ എട്ടര മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും.

സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് മത്സര ശേഷം രാത്രി 9.30 മുതല്‍ 11.27 വരെയാണ് കലൂരില്‍ നിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകും.

ഇന്ന് മുതലാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Content Highlights:Kochi Metro Rail Limited has announced special late-night train operations to cater to football fans attending ISL matches at Jawaharlal Nehru Stadium. Additional services will run between Aluva and Thrippunithura to ensure seamless travel for spectators returning after night matches.

Latest