Kerala
മിനി കൂപ്പര്‍ അപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെയാണിത്.
കൊച്ചി | നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തിലെ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെയാണിത്.
കോടതി ഉത്തരവിനു ശേഷം അന്വേഷണ സംഘം അപകടത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി മൊഴിയെടുക്കും. പ്രതി മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അപകട സമയത്ത് വാഹമോടിച്ച സുഹൈല്‍ സജീവ്, സഹയത്രികരായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈല്‍ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
Content Highlights: The court will consider the bail plea of Suhail, the accused in the Mini Cooper accident case, tomorrow. The prosecution and defense will present their arguments regarding the incident. Authorities are closely monitoring the legal proceedings as investigations continue.



