International
'ഭീരുക്കള്‍, അവര്‍ എല്ലാം കുഴപ്പത്തിലാക്കി'; കരാര്‍ ചര്‍ച്ചകള്‍ തകര്‍ന്നതിന് യു എസിനെതിരെ ഇറാന്
ഇറാനെതിരെ ഇന്ന് ആക്രമണം നടത്തുന്നത് പരിഗണിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തെഹ്റാന്/വാഷിങ്ടണ്‍ | ഇടക്കാല കരാര്‍ ചര്‍ച്ചകള്‍ തകര്‍ന്നതിന് യു എസിനെ കുറ്റപ്പെടുത്തി ഇറാന്. അമേരിക്കക്കാരെ ‘ഭീരുക്കള്‍’ എന്ന് വിശേഷിപ്പിച്ച ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, അവര്‍ ‘എല്ലാം കുഴപ്പത്തിലാക്കിയെന്നും’ ആരോപിച്ചു. എന്നാല്‍, ഒരു കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനെതിരെ ഇന്ന് ആക്രമണം നടത്തുന്നത് പരിഗണിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാനുമായുള്ള പ്രശ്നം പൂര്‍ണമായി അവസാനിപ്പിക്കുകയോ, അല്ലെങ്കില്‍ അവരുമായി ഒരു കരാറിലെത്തുകയോ ചെയ്യേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ, ഹൂത്തി വിമതരുടെ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ മക്കയിലും ജിദ്ദയിലും പതിച്ചതായി സഊദി അറേബ്യ അറിയിച്ചു. ഇറാന് പിന്തുണയുള്ള ഈ വിമത സംഘം ഏദനിലും ആക്രമണം നടത്തിയതായി യെമന്‍ സര്‍ക്കാറും റിപോര്‍ട്ട് ചെയ്തു.
Content Highlights: Iran sharply criticized the US following the breakdown of crucial agreement talks. Iranian leadership blamed American negotiators for causing turmoil and disrupting progress. The failure of discussions deepens diplomatic tension between Tehran and Washington.



