Connect with us

Ongoing News

ക്യാമ്പ് വിട്ടുപോയത് അച്ചടക്ക ലംഘനം; ക്രിസ്റ്റ്യാനോക്ക് 30 ദിവസത്തെ വിലക്ക്

പിഴയായി 255 യൂറോയും (285.83 ഡോളര്‍) റൊണാള്‍ഡോ അടയ്ക്കണം.

Published

|

Last Updated

ലിസ്ബണ്‍ | സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 30 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (F-PF). ദേശീയ ടീമിലെ തന്റെ പങ്കിനെച്ചൊല്ലി പരിശീലകന്‍ ജോര്‍ജ് ജീസസുമായി ഇടഞ്ഞ് ടീം ക്യാമ്പ് വിട്ടുപോയതിനാണ് നടപടി. പിഴയായി 255 യൂറോയും (285.83 ഡോളര്‍) റൊണാള്‍ഡോ അടയ്ക്കണം.

41-കാരനായ താരത്തിനെതിരായ കുറ്റം പൂര്‍ണമായും സ്ഥിരീകരിച്ചതായി ഫെഡറേഷന്റെ അച്ചടക്ക സമിതി വ്യക്തമാക്കി. ഈ മാസമാദ്യം ഡെന്മാര്‍ക്കിനെതിരെ നടന്ന പോര്‍ച്ചുഗലിന്റെ നാഷന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടുപോയത്.

ടീമിലെ തന്റെ പങ്കിനെക്കുറിച്ച് പരിശീലകന്‍ ജീസസ് നല്‍കിയ വാക്ക് രണ്ടുതവണ ലംഘിച്ചു എന്ന് റൊണാള്‍ഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. നോര്‍വേക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ പകരക്കാരനായി ഉള്‍പ്പെടുത്തിയെങ്കിലും കളത്തിലിറക്കാതിരുന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്. തുടര്‍ന്ന്, ഡെന്മാര്‍ക്കിനെതിരായ പോരാട്ടത്തിന് മുമ്പായി കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ ടീം ക്യാമ്പില്‍ നിന്ന് റൊണാള്‍ഡോ ഇറങ്ങിപ്പോവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ ആരംഭിച്ചത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബര്‍ ഒമ്പതിനാണ് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയത്.

Content Highlights:
Cristiano Ronaldo has been handed a 30-day suspension by the Portuguese Football Federation. The federation ruled his sudden departure from the national team training camp as a serious disciplinary violation. This unexpected ban impacts his upcoming international fixtures.

 

 

Latest