From the print
കൂടുതല്‍ കായികാധ്യാപകരെ നിയമിക്കും: മന്ത്രി ഷംസുദ്ദീന്‍
കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ ചേര്‍ത്ത് കായികാധ്യാപകരെ നിയമിക്കുന്നതും പരിഗണനയിലുണ്ടെ മന്ത്രി
കേരള സ്‌പോർട്‌സ് ജേർണലിസ്റ്റ് അസ്സോസിയേഷൻ സംഘടിപ്പിച്ച സ്‌പോർട്ടികോൺ കോൺക്ലേവിന്റെ ഭാഗമായി നടന്ന മീറ്റ് ദ സ്റ്റാർ പരിപാടിക്കു ശേഷം മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശ കെ വിനോദ്, മനു ടി എസ്, വിദർശയുടെ ഭർത്താവ് മനു എസ് രവി, ഏഷ്യൻ ഗെയിംസ് മുൻ മെഡൽ ജേതാക്കളായ വി നീന, പ്രീജ ശ്രീധരൻ എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്നു
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളിലെ കായികാധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. 15,000ഓളം സ്‌കൂളുകള്‍ ഉണ്ടെങ്കിലും 1,850ഓളം കായികാധ്യാപകരേയുള്ളൂ. 500 കുട്ടികള്‍ ഉണ്ടെങ്കിലാണ് ഇപ്പോള്‍ കായികാധ്യാപകരെ സ്‌കൂളില്‍ നിയമിക്കുന്നത്. ഇത് 300 ആക്കി കുറച്ചു. കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ ചേര്‍ത്ത് കായികാധ്യാപകരെ നിയമിക്കുന്നതും പരിഗണനയിലുണ്ടെന്നും കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കായികഭാവി എങ്ങനെ രൂപപ്പെടുത്താം എന്ന വിഷയത്തിലായിരുന്നു കോണ്‍ക്ലേവ്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങളായ വിദര്‍ശ കെ വിനോദ്, ടി എസ് മനു എന്നിവരെ മന്ത്രി ആദരിച്ചു. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മുന്‍ താരങ്ങളായ പ്രീജ ശ്രീധരന്‍, വി നീന എന്നിവരും പങ്കെടുത്തു.
വിവിധ സെഷനുകളില്‍ മാധ്യമ പ്രവര്‍ത്തകരായ കമാല്‍ വരദൂര്‍, ആന്റണി ജോണ്‍, സിറാജ് കാസിം മോഡറേറ്റര്‍മാരായി. കെ എസ് ജെ എ പ്രസിഡന്റ് സ്റ്റാന്‍ റയന്‍, സെക്രട്ടറി സി കെ രാജേഷ് കുമാര്‍, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ് നേതൃത്വം നല്‍കി.
Content Highlights:
Kerala government has announced plans to appoint more physical education teachers across schools. Minister Shamsuddeen stated that the initiative aims to strengthen sports education. The recruitment drive seeks to improve athletic standards in educational institutions.



