International
ഹൂത്തി ആക്രമണം; യമനിലെ ഷബ്വ മിലിട്ടറി ക്യാമ്പില്‍ 53 പേര് കൊല്ലപ്പെട്ടു, 200ഓളം പേര്‍ക്ക് പരുക്ക്
കൊല്ലപ്പെട്ടവര്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യമന്‍.
ഷബ്വ | യമനിലെ ഷബ്വ അല്‍ ആലം മിലിട്ടറി ക്യാമ്പിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തില്‍ 53 പേര് കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്ക് പരുക്കേറ്റു.
യമനില്‍ രാജ്യവ്യാപകമായി ഹൂത്തികള്‍ ആക്രമണം തുടരുകയാണ്. ഹൂത്തി സംഘം കഴിഞ്ഞ മാസം ചെങ്കടല്‍ തീരം പിടിച്ചെടുത്തിരുന്നു. സഊദി അറേബ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന പ്രത്യാക്രമണം നടത്തുകയും ‘ഡോണ്‍ ഓഫ് യമന്‍’ എന്ന പേരില്‍ സൈനിക നീക്കം ആരംഭിക്കുകയും ചെയ്തു.
2014ല്‍ ഇറാന് അനുകൂല ഹൂത്തികള്‍ പിടിച്ചെടുത്ത തലസ്ഥാന നഗരമായ സന്‍ആ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ് നീക്കത്തിന്റെ ലക്ഷ്യം. കൊല്ലപ്പെട്ടവര്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍ അലിമി അറിയിച്ചു.
Content Highlights:
A deadly Houthis attack targeted a military camp in the Shabwa region of Yemen. Reports confirm at least 53 people were killed and nearly 200 others sustained injuries in the strike. Emergency operations and casualty assessments remain ongoing across the affected area.



