Connect with us

From the print

സഊദി സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം

റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെയും ഏകോപനത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തനം നടത്തുക

Published

|

Last Updated

ന്യൂഡൽഹി | സഊദി അറേബ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ: 011-23747079, 9310443880 (വാട്സ്ആപ്പ്). കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്‌മെന്റ്ഓഫീസർ ജെ ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷനൽ റസിഡന്റ് കമ്മീഷണറുടെ ചാർജുള്ള ലെയ്‌സൺ ഓഫീസർ രാഹുൽ കെ ജയ്സ്വാറിനെയും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ചുമതലപ്പെടുത്തി.

റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെയും ഏകോപനത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തനം നടത്തുക.

Content Highlights: A special control room has been opened at Kerala House in New Delhi on the instructions of Chief Minister VD Satheesan due to ongoing tensions in Saudi Arabia. The control room functions in coordination with the Indian Embassy in Riyadh and the Consulate General in Jeddah to assist Keralites.

Latest