Connect with us

Saudi Arabia

സഊദി അതിര്‍ത്തികളില്‍ വന്‍ മയക്ക്മരുന്ന് വേട്ട; 996 നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു

കള്ളക്കടത്ത് തടയുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സംശയസ്പദമായ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു

Published

|

Last Updated

റിയാദ്  | രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള ശക്തമായ നടപടികളുടെ ഭാഗമായി, സഊദി അറേബ്യയിലെ വിവിധ കര, കടല്‍, വ്യോമ അതിര്‍ത്തികളില്‍ നിന്നായി 996 നിരോധിത വസ്തുക്കളുടെ കടത്ത് പിടികൂടിയതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.

ഹാഷിഷ്, കൊക്കൈന്‍, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പെടെ 25 വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്ന് ശേഖരങ്ങള്‍,രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 219 വിഭാഗം നിരോധിത വസ്തുക്കള്‍ , 759 വിഭാഗം പുകയിലയും അനുബന്ധ ഉല്‍പ്പന്നങ്ങളും,11 വിഭാഗം സാമ്പത്തിക കേസുകളുമാണ് പിടികൂടിയത്

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ കസ്റ്റംസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും , വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി അടുത്ത സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് കള്ളക്കടത്ത് പരിശോധനകള്‍ നടത്തുന്നതെന്നും കസ്റ്റംസ് അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി

കള്ളക്കടത്ത് തടയുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സംശയസ്പദമായ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

Content Highlights: Saudi Arabia’s ZATCA thwarted the smuggling of 996 illicit items across air, land, and sea borders. The seized contraband included 25 types of narcotics such as Captagon and hashish, along with illegal tobacco. ZATCA urged the public to report suspicious activities to support national security.

Latest