Connect with us

From the print

എസ് കെ എസ് എസ് എഫ് തിരഞ്ഞെടുപ്പ് തർക്കം; കണ്ണൂരിൽ ഇ കെ സമസ്ത ജില്ലാ കാര്യാലയത്തിനു നേരെ ആക്രമണം

കണ്ണൂർ തായത്തെരു ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള ഇസ്്ലാമിക് സെന്ററിലാണ് വെള്ളിയാഴ്ച രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

Published

|

Last Updated

കണ്ണൂർ | എസ് കെ എസ് എസ് എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ കെ സമസ്തയുടെ ജില്ലാ ആസ്ഥാനത്ത് സംഘർഷം. കൈയാങ്കളിക്കിടെ ഒരുവിഭാഗം ആളുകൾ ഓഫീസിലെ ജനൽ ചില്ലുകളും വാതിലും അടിച്ചുതകർത്തു.

കണ്ണൂർ തായത്തെരു ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള ഇസ്്ലാമിക് സെന്ററിലാണ് വെള്ളിയാഴ്ച രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മട്ടന്നൂർ മേഖല എസ് കെ എസ് എസ് എഫ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ പഴശ്ശിയിൽ കൗൺസിൽ സംഗമം വിളിച്ചു ചേർത്തിരുന്നു. അന്ന് ഒരു വിഭാഗം യോഗം തടസ്സപ്പെടുത്തി. ഇതേത്തുടർന്ന് പ്രശ്‌നപരിഹാരത്തിനായി ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെടുകയും ജില്ലാ ആസ്ഥാനത്ത് കൗൺസിൽ മീറ്റ് വിളിച്ചുചേർക്കുകയുമായിരുന്നു. ഈ യോഗത്തിലേക്കാണ് ലീഗ് നേതാക്കൾ ഉൾപ്പടെയുള്ളവർ ഇരച്ചെത്തിയതെന്നാണ്
പരാതി.
ആക്രമണത്തിൽ നാല് ജില്ലാ ഭാരവാഹികൾക്ക് പരുക്കേറ്റതായി നേതാക്കൾ അറിയിച്ചു. അമ്പതോളം പേരാണ് ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആക്രമണത്തിന് പിന്നിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ് കെ എസ് എസ് എഫ് നേതൃത്വം ആവശ്യപ്പെട്ടു.
സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. എം എൽ എമാരായ ടി ഒ മോഹനൻ, കെ വി സുമേഷ്, വി കെ സനോജ്, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, നേതാക്കളായ പി ജയരാജൻ, എം വി ജയരാജൻ, പി ശശി, കെ കെ രാഗേഷ്, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ ഇസ്‌ലാമിക് സെന്റർ സന്ദർശിച്ചു.

Content Highlights:A violent clash erupted at the Samastha Islamic Center in Kannur during the SKSSF Mattannur council election meeting. An attacking group vandalized the office windows and doors, leaving four district office bearers injured. Kannur Town Police registered a case, while prominent political leaders visited the spot.

Latest