Connect with us

Kerala

'വിദൂര സാധ്യത പോലുമില്ല'; കര്‍ത്തയില്‍ നിന്നും ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് വൈദേകം ജനറല്‍ മാനേജര്‍

'ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകത്തിലെ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരത്തിലാകാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.'

Published

|

Last Updated

കണ്ണൂര്‍ | കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍ നിന്നും സി പി എം നേതാവ് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോര്‍ട്ട് ജനറല്‍ മാനേജര്‍ തോമസ് ജോസഫ്. ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ലെന്ന്, ജയരാജന്റെ സഹോദരിയുടെ മകന്‍ ശ്യാംജിത്തിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് തോമസ് ജോസഫ് വ്യക്തമാക്കി. ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകത്തിലെ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരത്തിലാകാം ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നും അദ്ദേഹം ആരോപിച്ചു. പി എഫ് തുകയാണ് ഇ പി ജയരാജന്റെ ഭാര്യ നിക്ഷേപിച്ചതെന്നും തോമസ് ജോസഫ് വ്യക്തമാക്കി.

ശശിധരന്‍ കര്‍ത്തയില്‍ നിന്നും ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും വൈദേകം റിസോര്‍ട്ടില്‍ കള്ളപ്പണം നിക്ഷേപിച്ചു എന്നുമായിരുന്നു ശ്യാംജിത്തിന്റെ ‘Shyamjith EP’ എന്ന ഫേസ് ബുക്ക് പേജില്‍ വന്ന പോസ്റ്റ്. എന്നാല്‍, ഇത് വിവാദമായതോടെ, ഇ പി ജയരാജനും ഭാര്യക്കുമെതിരെ പോസ്റ്റ് ഇട്ടത് ഞാനല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണവുമായി ശ്യാംജിത്ത് രംഗത്തെത്തി. അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ശ്യാംജിത്ത് അറിയിച്ചു.

അതേസമയം, റിസോര്‍ട്ടില്‍ ജീവനക്കാരിയായ ഭാര്യ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്ന് ശ്യാംജിത്ത് പറഞ്ഞു. ശശിധരന്‍ കര്‍ത്തയെ തനിക്ക് അറിയില്ല. വൈദേകത്തില്‍ അക്കൗണ്ടന്റായിരുന്ന ഭാര്യയെ പുറത്താക്കിയത് നിയമവിരുദ്ധമായാണ്. ഭാര്യ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല. പുറത്താക്കിയത് ചോദ്യം ചെയ്തതിന് മുന്‍ എം എല്‍ എ ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യങ്ങള്‍ പറയാന്‍ ജയരാജനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നുമുള്ള ആരോപണവും ശ്യാംജിത്ത് ഉന്നയിച്ചു.

ശ്യാംജിത്തിന്റെ ഭാര്യ വൈദേകം റിസോര്‍ട്ടില്‍ അക്കൗണ്ടന്റായിരുന്നപ്പോള്‍ അഞ്ചുലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നത്.

Content Highlights: Vaidekam Resort General Manager has strongly rejected allegations that EP Jayarajan’s wife received money from CMRL owner Mathew Kartha. The GM clarified that there is no truth or remote possibility to these claims. He stated that all financial transactions of the resort are completely transparent.

 

 

 

 

 

---- facebook comment plugin here -----

Latest