Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; കര്‍ശനമായ നടപടി ഉണ്ടാകും, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല - മന്ത്രി സി പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോയെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം.

Published

|

Last Updated

കൊച്ചി| ചേരാനല്ലൂർ വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. അപകടവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി ആളുകളുടെ മരണത്തിന് കാരണമാകുന്നത് സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോയെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ സർക്കാരിന് ചില പരിമിതികളുണ്ട്. അപകടമുണ്ടായ ശേഷം പ്രതികളെ ജയിലിലടച്ചതുകൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് ഇത്തരം അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകും. സംഭവത്തിൽ ആർക്കും ആനുകൂല്യം ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉടൻ മാറ്റാൻ കഴിയില്ലെങ്കിലും സംസ്ഥാനത്തിന് ചെയ്യാനാകുന്ന കാര്യങ്ങൾ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 15ന് റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കും. തുടർച്ചയായി ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിൽ വലിയ ദുഃഖമുണ്ട്. സ്കൂൾതലം മുതൽ റോഡ് സുരക്ഷാ ബോധവൽക്കരണം നൽകും. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

Content Highlights: Transport Minister CP John assured strict action regarding the Cheranalloor road accident. He stressed that parents must prevent underage driving and announced a statewide road safety mission starting November 15 with school-level awareness programs to curb recurring accidents.

Latest